2012, ജനുവരി 12, വ്യാഴാഴ്‌ച

പൈങ്കിളി യദുവും പൈങ്കിളി ലതികയും !


ലതിക ഒന്നും മിണ്ടിയില്ല.

അന്ന് പോയതില്‍ പിന്നെ ലതികയെ കണ്ടിട്ടില്ല, പിന്നെ എന്തിനാണ് അവളെ കാണണം എന്ന് തോന്നിയതെന്നും യദുവിനു അറിയിലായിരുന്നു, എല്ലാം അറിഞ്ഞിട്ടും പിരിഞ്ഞിരിക്കാന്‍ കഴിഞ്ഞില്ല. ഇപ്പൊള്‍ എന്ത് പറയണം, എങ്ങനെ പറയണം എന്നും യദുവിനു അറിയിലയിരുന്നു.

ലതികയുടെ മുഖം നോക്കാതെ യദു പറഞ്ഞു.
"ലതികെ, നിന്‍റെയീ  പ്രതികാരം എന്നെ സ്നേഹിച്ചുകൊണ്ടായിക്കൂടെ? ഞാന്‍ നന്നാവില്ല ഒരിക്കലും. അതെനിക്കറിയാം, പക്ഷെ തെറ്റുകള്‍ സ്വാഭാവികം, അത് തിരുത്താനുള്ള ഒരവസരം നിനക്ക് തന്നൂകൂടെ?"

അവള്‍ മിണ്ടുന്നില്ല, മുഖം താഴ്ത്തി പെയ്യാനൊരുങ്ങുന്ന കണ്ണുകളുമായി.

"ലതികെ, എനിക്കറിയാം, നിന്നെയെനിക്ക് വ്യക്തമായി അറിയാം, അത് ഞാന്‍ പണ്ടേ വായിച്ചെടുത്തതാണ്, പക്ഷേ ഇത്തിരി കൂടതല്‍ കടുത്തതാണെന്ന്‍ ഇപ്പൊ മനസിലാവുന്നു. ഇനിയൊരിക്കലും നിന്നെ പിരിയണ്ട"

ഒരു വിധം യദു പറഞ്ഞോപ്പിച്ചു.

ലതികക്ക് എന്താ ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. പൊട്ടിക്കരയണോ, അതോ എങ്ങോട്ടെന്നില്ലാതെ ഓടി പോവണോ? ഇതൊക്കെ കേള്‍ക്കുമ്പോള്‍ അവള്‍ക്കു എന്തോ തിരിച്ചു നേടിയ പോലെ തോന്നി, പക്ഷെ സന്തോഷമാണോ സങ്കടമാണോ കൂടുതല്‍ മുഖത്ത് പ്രതിഫലിച്ചത് എന്ന് അവള്‍ക്കു തന്നെ നിശ്ചയമില്ലായിരുന്നു.

പിന്നെ അവള്‍ പൊട്ടിത്തെറിച്ചു.
"യദു‍, നിയെന്താ എന്നെക്കുറിച്ച് കരുതിയത്‌, നിനക്ക് തോന്നുമ്പോള്‍ ഉപേക്ഷിക്കാനും, തോന്നുമ്പോ വീണ്ടെടുക്കാനും ഞാനെന്താ നിന്റെ കളിപ്പാവയാണോ? ഇപ്പൊ എന്തിനാ ഈ പുണ്യാളന്‍ ചമയല്‍? ഇങ്ങനെ നാണമില്ലാതെ തിരിച്ചു വരാനായിരുന്നോ ഇത്രയും കാലം നീയെന്നെ കരയിപ്പിച്ചത്."

അവള്‍ നിര്‍ത്തിയില്ല, അവളുടെ സങ്കടങ്ങള്‍ ചോദ്യങ്ങളായി എന്നെ ശ്വാസം മുട്ടിച്ചു.
"യദു നീ നല്ല ഒരു നടനാണ്, ഒരു പെണ്ണിന്റെ മനസ്സില്‍ പൊന്‍ വാക്കുകള്‍ എറിഞ്ഞു പ്രണയം നടിക്കുന്നവന്‍. ആരെയും കൊതിപ്പിക്കുന്ന മധുര വാക്കുകളില്‍ വഴങ്ങി കൊടുക്കില്ല എന്ന ഉറച്ച തീരുമാനത്തിനു മുന്‍പില്‍ നീയെന്നെ തോല്‍പ്പിക്കുകയായിരുന്നു അന്ന്. "

പിന്നെ അവള്‍ നിസ്സംഗത ഭാവിച്ചു, പറയാനുള്ളത് എല്ലാം പറഞ്ഞപ്പോള്‍ ഉള്ള ആശ്വാസമായിരുന്നു അവളുടെ മുഖത്ത്. സങ്കടത്തിന്റെ നിഴല്‍ പറക്കുന്ന അവളുടെ മുഖത്ത് ഇപ്പോഴും യദുവിനോടുള്ള സ്നേഹം ഒരു തേങ്ങലായി.
അവള്‍ കരഞ്ഞു, കണ്ണുനീര്‍ തുടക്കാതെ വീണ്ടും അവള്‍ അവനോടു സ്നേഹത്തോടെ കയര്‍ത്തു. ലതിക കണ്ണീരോപ്പിക്കൊണ്ട് സ്ഥലകാലബോധമില്ലാതെ ആയിരം ചോദ്യങ്ങള്‍ എന്നോട് ചോദിച്ചു.

"ഇന്ന് വീണ്ടും ഈ ചതിക്കുഴിയിലേക്ക് തന്നെ എന്തിനാ എന്നെ വലിച്ചിടുന്നത്.? എന്തിനാ അന്ന് നമ്മള്‍ തമ്മില്‍ കണ്ടത്? എന്തിനാ എന്നോട് സംസാരിച്ചത്? എന്തിനാ എന്നെ മോഹിപ്പിച്ചത്, എന്തിനാ എന്നെ വിട്ടു പോയത്? എന്തിനാ ഇപ്പൊ വീണ്ടും വന്നത്? എന്തിനാ ഇപ്പൊ വീണ്ടും നീയെന്നെ ഇങ്ങിനെ സ്നേഹിക്കുന്നത്? എന്തിനാ ഈ  ഇല്ലാത്ത സ്നേഹം നടിക്കുന്നത്? നീ ചതിയനാണോ? ഇനിയും എന്നെ ഒരു ഉപയോഗശൂന്യമായ ചണ്ടി പോലെ ദൂരെ കളയാനാണോ? അതിനു മാത്രം എന്താ ഞാന്‍ നിനക്ക് ഇപ്പൊ തരുന്നത്?"

ചോദ്യങ്ങളുടെ പെരുമഴയില്‍ യദുവിന്റെ കണ്ണുകള്‍ നനഞ്ഞു, ഉത്തരങ്ങളായി യദുവിനു പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. അവളെ വട്ടം പിടിച്ച് അവളുടെ നനഞ്ഞ കണ്ണുകളില്‍ ഞാന്‍ ഉമ്മ വെച്ചു അവളെ സമാധാനിപ്പിക്കാന്‍. അവളുടെ ഇടുങ്ങിയ മാറുകള്‍ക്കിടയിലൂടെ അവളുടെ നെഞ്ചിന്‍റെയുള്ളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ യദുവിനു തോന്നി. അവളുടെ പഴയ യദുവായി മാറാന്‍‍. പക്ഷെ അവള്‍ തന്നെ മറന്നിരിക്കുന്നു, ഇതിനായിരുന്നോ ഇത്രയും ദൂരം ധൃതിപിടിച്ചു കഷ്ടപ്പെട്ട് വന്നത് എന്നൊക്കെ അവനു തോന്നി, ഇവളെ വലിച്ചെറിയാന്‍ എനിക്ക് എന്റേതായ കാരണങ്ങള്‍ ഉണ്ടായിരുന്നോ? അതോ ലതിക എനിക്ക് മറ്റു പെണ്‍കുട്ടികളെ പോലെ വെറും "കിസ്സ്‌ ആന്‍ഡ്‌ ഫോര്‍ഗെറ്റ്‌" ആയിരുന്നോ? യദു തല തല്ലി പൊളിക്കയായിരുന്നു.

ലതിക യദുവിന്റെയായിരുന്നു. പക്ഷെ അവളവന്റെ എല്ലാമായിരുന്നു എന്ന് തിരിച്ചറിയാന്‍ കുറെ കാലം കഴിയേണ്ടി വന്നു. മുഖം മൊത്തം മറയ്ക്കുന്ന റേ ബാന്‍ ഗ്ലാസ്സിന്റെ ഉള്ളില്‍ യദുവിന്റെ കണ്ണുകള്‍ അവളറിയാതെ കരഞ്ഞു.

"ലതികാ.. " യദു ഒന്ന് നീട്ടി വിളിച്ചു.

അവള് മുഖം പൊക്കാതെ ഏങ്ങലടിച്ചു കരയുന്നു.

തിരിച്ചൊന്നും പറയാനറിയാതെ യദു തിരിച്ചു നടന്നു.

ഒരു നിമിഷം ലതിക എന്ത് ചെയ്യണം എന്നറിയാതെ കരഞ്ഞ് അങ്ങിനെ നിന്നു. യദു അവനെന്തെലും പറഞ്ഞു എന്നെ എന്തെ സമാധനിപ്പിക്കാത്തെ? എന്തെ പഴയ പോലെ കര്‍ച്ചീഫ് എടുത്ത് എന്റെ മുഖത്തെ കണ്ണീര്‍ തുടച്ചു തരാത്തത്, എന്റെ മുഖത്ത് രണ്ടും കയ്യും വച്ച് ഒമനിക്കാത്തത്? ഇനിയും ഒരു നഷ്ടപെടലിന്റെ വേദന സഹിക്കാന്‍ വയ്യ!

"യദു.. "ഏങ്ങലടിച്ച് അവള്‍ വിളിച്ചു.

പതിയെ നടന്ന യദു ആ വിളികേട്ട് വേഗത്തില്‍ തിരിഞ്ഞു നിന്നു.

"യദു എന്തിനാ എന്നോടിങ്ങനെ' ലതിക ഒന്ന് നിര്‍ത്തിപ്പറഞ്ഞു

പിന്നെ അവളവന്റെ നെഞ്ചിലേക്ക് വീണു.

"നിനക്കറിയില്ലേ ഞാന്‍ നീ വരച്ച വട്ടത്തിനുള്ളിലെ വഴിയറിയാതെ കരയുന്ന ഒരു പൊട്ടിപ്പെണ്ണാണ് ഞാനെന്ന്‍, കുറച്ചു നിമിഷം മുന്‍പുവരെ നീയൊരു ചതിയനായിരുന്നു, പക്ഷെ ഇപ്പൊള്‍ വീണ്ടും നീയെന്റെ യദുവല്ലേ! യദു.. ഞാന്‍ വല്ലതും പറഞ്ഞാല്‍ നീ വീണ്ടും എന്നെ ഉപേക്ഷിച്ചു പോവ്വോ? നിനക്കതിനു കഴിയ്യോ? നീയെന്നെ കെട്ടിപ്പിടിച്ചു സമാധനിപ്പിക്കും എന്ന് ഞാനാശിച്ചു. പക്ഷെ.. നീ"

ഒരു ചെറിയ കുട്ടിയെ പോലെ അവളവന്റെ നെഞ്ചില്‍ കിടന്നു കരഞ്ഞു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ