2012, മാർച്ച് 19, തിങ്കളാഴ്‌ച
ഹോട്ട് ചോക്ക്ലറ്റ്
വിധു വരുന്ന ദിവസമാണ് ഇന്ന്. അവളുടെ വിവാഹ ശേഷം ആദ്യമായി തന്നെ കാണണം എന്ന് പറഞ്ഞപ്പോള്‍ മനസ്സില്‍ പഴയ ഓര്‍മ്മകള്‍ ഒന്നൊന്നായി കടന്നു വന്നു. നിത്യമായി ആര്‍ക്കും വേണ്ടതിരുന്ന സിദ്ധാര്‍ത്ന്റെ അഭിലാഷങ്ങളും സ്വപ്നങ്ങളും ചെറിയ ചെറിയ സംഭാഷണങ്ങള്‍ക്കിടയില്‍ വിലക്ക് വാങ്ങിയ വിധു പെട്ടെന്നൊരു ദിവസം അവന്റെ നെഞ്ചു പൊളിച്ചു അവളുടെ പുതിയ ജീവിതത്തിലേക്ക് ഓടുകയായിരുന്നു. പെട്ടെന്നുള്ള ആഘാതം സിദ്ധാര്‍ത്നെ നിര്‍വികാരനാക്കി. അര്‍ത്ഥമില്ലാതെ അലയുന്ന ഒരു കര്‍ക്കിടകത്തിലെ കാറ്റിനെപ്പോലെ സിദ്ധാര്‍ഥ് നടന്നു. പുഞ്ചിരിക്കുന്ന മുഖങ്ങള്‍ക്കു തിരിച്ചു കൊടുക്കാന്‍ മറുചിരികള്‍ തീര്‍ന്നപോലെ സിദ്ധാര്‍ഥ് പരിചയമുള്ളവരെ അവജ്ഞയോടെ കടന്നു പോവും. എന്തുകൊണ്ട് ഞാനിങ്ങനെയായി എന്നാലോചിക്കുമ്പോള്‍ ഓര്‍മ്മവരുന്ന വിധുവിന്റെ മുഖം.
പിന്നെ വളരെ പെട്ടെന്ന് സിദ്ധാര്‍ഥ് അവളെ മറക്കുകയായിരുന്നു. മറവികള്‍ക്ക് മറുമരുന്ന് പുതിയ അനുഭവങ്ങളെ ക്ഷണിക്കുകയാണെന്ന പുതിയ അറിവില്‍ മഴ നനഞ്ഞും അതിലലിഞ്ഞും പല ദിവസങ്ങളിലായി അവളെ തീര്‍ത്തും മറന്നു കളഞ്ഞു. സിദ്ധാര്‍ഥ് ചില നേരത്ത് ഒരു സിഗരിറ്റില്‍ പഴയ ഓര്‍മകളെ തിരി കൊളുത്തി ഒരു ചെറു ചിരിയോടെ അതില്‍ത്തന്നെ എരിച്ചു തീര്‍ത്തു. നിദ്രയില്‍ സ്വപ്നസങ്കല്‍പത്തിലൂടെ ആഗ്രഹസംപൂര്‍ത്തി നേടുന്ന മനസ്സിന്റെ മേലെ മൂടിയിട്ട കിടക്ക വിരിപ്പ് മാറ്റിയിടുമ്പോള്‍ ശബ്ദമില്ലാതെ ഏങ്ങലിടിച്ചു കരയുന്ന മനുഷ്യന്റെ നഗ്നമായ ഹൃദയം പിടക്കുന്ന സ്വപ്നം സിദ്ധാര്‍ത്ഥന്റെ രാത്രികളെ ആലോസരപ്പെടുത്തി. അലസമായ ഓരോ ദിവസങ്ങളും സിദ്ധാര്ഥ് ഒരു അഭയാര്‍ഥിയെ പോലെ ഇന്ന് വരെ ജീവിച്ചു തീര്‍ത്തു.
*************
തൊപ്പിയിട്ട് ഊരവളച്ചു നില്‍ക്കുന്ന കോഫീ ഷോപ്പ് ജീവനക്കാരന്‍ മുന്നില്‍ വന്നപ്പോള്‍ സിദ്ധാര്‍ത്ഥന്‍ മനുഷ്യനായി.
"വണ്‍ ഹോട്ട് ചോക്ക്ലറ്റ്" ഓര്‍ഡര്‍ കൊടുത്ത് വിധുവിന്റെ മുഖത്ത് നോക്കി അവളോട് അവള്‍ക്കിഷ്ടമുള്ളത് പറയാന്‍ എന്നവണ്ണം. പണ്ട് അവളോട് ചോദിക്കാതെ രണ്ടു ഹോട്ട് ചോക്ക്ലറ്റ് ഓര്‍ഡര്‍ ചെയ്യാറുള്ളതാണ്.
വിധു വല്ലാണ്ടായി. മുന്നിലെ മെനു എടുത്തു ഒന്ന് വിരലോടിച്ച ശേഷം ഒന്ന് അമാന്തിച്ചു നിന്നൂ.
"എനിക്കും ഹോട്ട് ചോക്ലേറ്റ് മതി"
സിദ്ധാര്‍ഥ് ഒരു ചിരി വരുത്തി. ആ ചിരിയുടെ പകുതി അവള്‍ കടമെടുത്തു പറഞ്ഞു.
"നീയി ചോക്ക്ലറ്റ് മോന്തി മോന്തി നിന്റെ കവിള്‍ തടിപ്പിച്ചു നടന്നോ"
ഒന്ന് തലയാട്ടി, സിദ്ധാര്‍ഥ് മിണ്ടിയില്ല. സിദ്ധാര്‍ത് അവളെ കാണുകയായിരുന്നു. വിധു പഴയതിലും ഭംഗി കൂടിയിരിക്കുന്നു. പണ്ടത്തെ അവളുടെ ശുഷ്ക്കിച്ച മുലകളല്ല ഇപ്പോള്‍. അശേഷം മാറിയിരിക്കുന്നു, കണ്ണുകളുടെ തിളക്കം, പുതിയ രീതിയിലുള്ള വസ്‌ത്രധാരണം, ആഭരണങ്ങള്‍.
*************
ഹോട്ട് ചോക്ലേറ്റ് നുണയുന്നതിനിടയില്‍ വിധു ചോദിച്ചു "എന്താ സിദ്ധാര്‍ഥ് ഇത് വരെ കാണാത്ത പോലെ?"
വീണ്ടും തലയാട്ടി, ഒന്നിമില്ല എന്നാ ഭാവത്തില്‍.
അവളെന്തോക്കെയോ ചോദിച്ചു കൊണ്ടിരുന്നു, ജോലിയെ കുറിച്ച്, വീട്ടില്‍ അച്ഛനെ കുറിച്ച്, സിദ്ധാര്‍ത്ന്റെ സാമുറായ് ബൈക്കിനെ കുറിച്ച്. എല്ലാത്തിനും തലയാട്ടിയും മൂളിയും സിദ്ധാര്‍ഥ് ഉത്തരം കൊടുത്തു.
പിന്നെ മൗനം.
സിദ്ധാര്‍ഥന്റെ ചെവിയില്‍ കോഫി ഷോപ്പിന്റെ മൂകതക്കപ്പുറത്തുനിന്നും പഴയ ഓര്‍മകളിലെ വിധുവിന്റെ ചിരികള്‍ മുഴങ്ങിക്കേട്ടു. അവളുടെ ചുണ്ടുകള്‍ ഉരയുമ്പോള്‍ പണ്ട് മനസ്സില്‍ താലോലിച്ച ആ ചിരികളില്‍ ഓര്‍മകളുടെ വേറൊരു അറ്റത്തേക്ക് സിദ്ധാര്‍ത് മാഞ്ഞു പോയി. ഓര്‍മകളില്‍ കാമാതുരനായ സിദ്ധാര്‍ത്ഥ് അവളുടെ ദേഹത്ത് സ്വാതന്ത്യം കാണിച്ചതും, ക്ഷമ ചോദിച്ചു കരഞ്ഞതും, അവള്‍ സാന്ത്വനിപ്പിച്ചതും എല്ലാം. നഷ്ടപെടാന്‍ സിദ്ധാര്‍ത്ഥന് ഒന്നുമില്ലായിരുന്നു, വിധു; പരമാര്‍ത്ഥം! അവള്‍ക്കായിരുന്നു എല്ലാം നഷ്ടപ്പെട്ടത്. പക്ഷെ ആലസ്യം എനിക്കും.
*************
"നീ എന്തിനാ എന്നെ ഒറ്റക്കാക്കിപ്പോയത്" സിദ്ധാര്‍ഥ് ഒരു കുട്ടിയായി, പണ്ട് LKGയില്‍ അച്ഛന്‍ വിട്ടു പോമ്പോള്‍ കരഞ്ഞതുപോലെ കരയാന്‍ തോന്നി സിദ്ധാര്‍ത്ഥന്. ചോദിക്കണംന്നു കരുതിയതയിരുന്നില്ല. അറിയാതെ വായില്‍ നിന്ന് വീണു പോയതാണ്.
സിദ്ധാര്‍ത്ഥന്റെ ചോദ്യം വിധു കേള്‍ക്കാത്തെപോലെ ഇരുന്നു, കീഴ്ച്ചുണ്ട് പല്ലും കൂട്ടി കടിച്ചു. വിധുവിന്റെ മുഖം മാറി, ചെവിയിലേക്ക് വീണു കിടന്ന ചുരുണ്ട മുടിയിഴക് പിന്നിലേക്ക് കോരിയൊതുക്കി, അവള്‍ ബദ്ധപ്പെട്ടു. പറയാന്‍ ഉത്തരമില്ലാതെ സിദ്ധാര്‍ത്തിനു കീഴടങ്ങുന്നപോലെ ഒന്നുകൂടി ഒതുങ്ങി ഇരുന്നു. മുഖം താഴ്ത്തി മേശയില്‍ വീണ ചോക്ലേറ്റ് തുള്ളികളെ വിരലുകള്‍ കൊണ്ട് ഒന്നുകൂടി പരത്തി.
വിധുവിന്റെ ഭാവമാറ്റം കണ്ടപ്പോള്‍ സിദ്ധാര്‍ത്ഥനു ദയ തോന്നി. അവന്‍ ഔപചാരികത വീണ്ടെടുത്തു.
"സോറി വിധു."
അത്യാദരപൂര്‍വ്വം സിദ്ധാര്‍ത് വിളിച്ചു. "വിധു"
നിറഞ്ഞ കണ്ണുകളോടെ കണ്ണീരൊപ്പി അവള്‍ പറഞ്ഞു "its ok, സിദ്ധാര്‍ത്, i am all right"
"എനിക്ക് പോണം സിദ്ധാര്‍ഥ്, ഞാന്‍ ഇപ്പൊത്തന്നെ വൈകി." വിധു പറഞ്ഞു.
*************
ഓട്ടോയില്‍ കയറുന്നതിനു മുമ്പ് വിധു സിദ്ധാര്‍ഥ്നോട് ചോദിച്ചു.
"എന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ?"
2012, ഫെബ്രുവരി 14, ചൊവ്വാഴ്ച
കോപ്പിയും പേസ്റ്റും
സവ്യസാചി ഒരു പോസ്റ്റ് നോട്ട്പാഡില്‍ നിന്ന് ഫേസ്‌ബുക്കിലേക്ക് കോപ്പി പേസ്റ്റ് ചെയ്തു.
-------------
ഫേസ്ബൂക്കില്‍ വന്ന പോസ്റ്റ് വായിച്ച "പേസ്റ്റിന്‍റെ" മുഖം തുടുത്തു, എന്നിട്ട് "കോപ്പി"യോടു പറഞ്ഞു.
"ഇത് കണ്ടോ"
കോപ്പി ഗൌരവത്തോടെ പേസ്റ്റിനെ നോക്കി
"ഏതു കണ്ടോന്നു"
കോപ്പിയുടെ ഗൌരവം കാര്യത്തിലെടുക്കാതെ പേസ്റ്റ് പറഞ്ഞു
"ഇപ്പൊ ഞാന്‍ കൊണ്ടിട്ട ആ പോസ്റ്റ് ഇല്ലേ.. സസ്യബുക്ക് ഷാജിയെട്ടന്റെ.."
"സസ്യബുക്ക് ഷാജിയോ? അതാരാ" അറിയാത്ത പോലെ കോപ്പി ചോദിച്ചു
"ആ മല്ലുഭായിയും ഗിന്നസ് പാണ്ടിയും ഒക്കെ ഇയാളെ ഇത് പോലെ എന്തൊക്കെയോ ആണല്ലോ വിളിക്കുന്നത്.." പേസ്റ്റ് പറഞ്ഞു
"അതിന്, നിനക്ക് നിന്റെ ജോലി ചെയ്താപ്പോരെ?" കോപ്പി ഈര്‍ഷ്യയോടെ.
"അതല്ല, അയാള്‍ എഴുതുന്നത് കണ്ടില്ലേ, എപ്പോഴും പ്രണയം, അതും കാമഭാവനയുടെ ചുവ ഏറെയുള്ളത്" പേസ്റ്റിന്‍റെ മുഖം നാണം കൊണ്ടു ചുവന്നു.
"നീയെന്തിനാ അതിന്റെ ഉള്ളടക്കം ഒക്കെ നോക്കുന്നത്, നമ്മള്‍ നമ്മുടെ ജോലി മാത്രം ചെയ്യുക, ഞാന്‍ തരുന്നത് ബഫര്‍ എറര്‍ വരാതെ അങ്ങോട്ട് പകര്‍ത്തിയാ മതി"
പേസ്റ്റിന്‍റെ ഭാവമാറ്റം അറിയാത്തപോലെ കോപ്പി അവളെ ചെറിയമട്ടില്‍ ശകാരിച്ചു.
പേസ്റ്റിനു സങ്കടമായി. അവളുടെ കണ്ണ് നിറഞ്ഞു, കോപ്പി എപ്പോഴും ഇങ്ങനെയാണ്, ബോധം വച്ച അന്നുമുതല്‍ കോപ്പിയുടെ കൂടെയാണ്, ജീവിതത്തില്‍ വേറെയാരും കൂട്ടിനില്ല, അതുപോലെ തന്നെ കോപ്പിക്കും, എന്നാലും കോപ്പി ഇതു വരെ സ്നേഹത്തോടെ പെരുമാറിയിട്ടില്ല. ഓരോ ഷട്ട്ഡൌണിലും, ഹൈബെര്‍നേറ്റിലും എന്റെ നെഞ്ചു പിടയ്ക്കുന്നതും, കണ്ണ് നിറയുന്നതും കോപ്പി അറിയുന്നില്ലേ. അതോ കണ്ണടച്ച് ഇരുട്ടാക്കുന്നതോ, അന്നൊരു ദിവസം സിസ്റ്റം ഹാങ്ങായപ്പോള്‍ ഒറ്റപ്പെട്ടത് പോലെയായി, കോപ്പി ഇനാക്ടിവ് ആയി കിടന്നപ്പോ വിളിക്കാത്ത ബില്‍ഗേറ്റ്സുമാരും തന്നെ ഇല്ല. എന്നിട്ടും കോപ്പി എന്നെ മനസിലാക്കുന്നില്ലേ. പുതിയ സര്‍വീസ് പാക്കുകള്‍ വരുമ്പോള്‍ പേടിയാണ്, എന്‍റെ സ്ഥാനം വേറെ എങ്ങാണ്ടും മാറ്റുമോ, കോപ്പിയെ വേറെ ആരുടെലും കൂടെ ഇരുത്തുമോ എന്നൊക്കെ. എല്ലാ റീസ്റ്റാര്‍ട്ടിലും കരുതും ഇപ്പൊ ദേഷ്യം മാറിയിട്ടുണ്ടാവും എന്നൊക്കെ. ഈ ഗൌരവം മാറിയിട്ട് കോപ്പിയെ കണ്ടിട്ടില്ല.
പേസ്റ്റിന്‍റെ പെട്ടന്നുള്ള മൌനവും അവളുടെ ചിന്തകള്‍ പായുന്ന മുഖവും കണ്ടപ്പോള്‍ കോപ്പി അവളോട് എന്ത് പറയണം എന്നറിയാതെ വിഷമിച്ചു. തനിക്ക് അവളോടുള്ള സ്നേഹം അവള്‍ക്കെങ്ങനെ മനസ്സിലാക്കിക്കൊടുക്കും. എന്തിനും ഏതിനും ദേഷ്യപ്പെടാനും സങ്കടപ്പെടാനും ഒക്കെയുള്ള എന്റെ പേസ്റ്റ്. അടുത്ത റീസ്റ്റാര്‍ട്ടില്‍ അവളെ സാന്ത്വനിപ്പിക്കണം, അവളോട് തന്റെ ഇഷ്ടം പറയണം.
---------------
സവ്യസാചി തന്റെ കഥകള്‍ ബ്ലോഗില്‍ ഇട്ടു സായൂജ്യമടഞ്ഞു. ഇരുട്ടിന്റെ വെല്ലുവിളിക്കു പത്തിതാഴ്ത്തിയ തന്റെ കണ്ണുകളെ മനസ്സില്‍ പരിഹസിച്ച് ലാപ്‌ടോപ് ഓഫ് ചെയ്തു.
-------------------------------------------------
ഇന്ന് ഫെബ്രുവരി 14, കോപ്പി പേസ്റ്റിനോട് തന്റെ ഉള്ളിലെ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. പേസ്റ്റിന് എന്തു ചെയ്യണമെന്നറിയാത്ത സന്തോഷം, കോപ്പിയെ ഉമ്മ വെച്ച് കൊല്ലാന്‍, കോപ്പിയുടെ നെഞ്ചിലെ രോമങ്ങളില്‍ വിരലോടിച്ചു കഥകള്‍ പറയാന്‍, അല്ലെങ്കില്‍ തന്റെ നഗ്നമായ മാറത്തു കോപ്പിയെ കിടത്തി കോപ്പിയുടെ മുടിയിഴകള്‍ തഴുകാന്‍. അന്ന് സവ്യസാചി ഇട്ട ബ്ലോഗിലെ പോസ്റ്റ് അവര്‍ ഒരുമിച്ചു വായിച്ചു, അതിലെ കാമാഭാവങ്ങള്‍ അലങ്കരിച്ച വരികള്‍ കോപ്പി വായിച്ചപ്പോള്‍ നാണത്തോടെ അവള്‍ അവനെ നോക്കി. കുറെ നാളുകള്‍ മൌനത്തിന്റെ അടിയില്‍ മറഞ്ഞു കിടന്ന പ്രണയം പുറത്തു വന്നപ്പോള്‍ സവ്യസാചിയുടെ മോണിറ്ററില്‍ സ്ക്രീന്‍സേവര്‍ മറയിട്ടു.
------------------------------------------------
ഇത് കോപ്പിയുടെയും പേസ്റ്റിന്‍റെയും കഥ, ഇതുപോലെ നിങ്ങളില്‍ ആരെങ്കിലും മറച്ചു വെച്ചിരിക്കുന്ന പ്രണയമുണ്ടങ്കില്‍ അത് നിങ്ങള്‍ പ്രണയിക്കുന്നവരോട് തുറന്നു പറയുക. നഷ്ടപ്പെടലിന്റെ മറുഭാഗം പേടിച്ചു പ്രണയം നഷ്ടപെടുത്താതെ നോക്കുക.
എല്ലാവര്‍ക്കും എന്റെ പ്രണയദിനാശംസകള്‍...
2012, ജനുവരി 31, ചൊവ്വാഴ്ച
ഗൌതമി
ഗൌതമി, ഞങ്ങളുടെ എച്ച് ആര്‍ ഓഫീസര്‍, കുലീന, എന്റെ കണ്ണില്‍ ലൈംഗികത്വമേറെയുള്ള ഒരു സ്ത്രീ. എല്ലാവരുടെയും ഗൌതമി മാഡം. എപ്പോഴും സാരിയാണ് വേഷം, തെളിച്ചമുള്ള നിറങ്ങളണിഞ്ഞ സാരികളില്‍ അവര്‍ ഒരു ദേവത കണക്കെ ചിരിക്കും. കാമഭാവമുള്ള ആ സാരിക്കടിയില്‍ അവരുടെ കൂടെ ദേഹമൊട്ടി വിയര്‍ത്തു കിടക്കാന്‍ ആഗ്രഹിക്കാത്ത ആണുങ്ങള്‍ ആരും ഞങ്ങളുടെ ഓഫീസില്‍ ഇല്ല എന്ന് തോന്നുന്നു.
ഗൌതമി മാഡത്തിന്റെ കുട്ടികള്‍ തമിഴ്‌നാട്ടിലെ തന്നെ ലവ്‌ഡേല്‍ ലോറന്‍സ് സ്കൂളില്‍ പഠിക്കുന്നു. ഭര്‍ത്താവ് മിക്കവാറും ടൂറില്‍. ഇതെല്ലാം അറിയവുന്നതു കൊണ്ട് തന്നെ ഞാന്‍ അവരെ കുറിച്ച് മനസ്സില്‍ കഥകള്‍ സൃഷ്ടിക്കാറുണ്ട്. ഞങ്ങളുടെ ലോകത്തില്‍ വിഹരിക്കുകയും എന്‍റെ ദിവാസ്വപ്നങ്ങളുടെ ഒഴിവാക്കാനാവാത്ത ഭാവനാസൃഷ്ടികളില്‍ ഞാനവരെ ഉള്‍പെടുത്തുകയും ചെയ്യുന്നു.
അവരുടെ ദഹിപ്പിക്കുന്ന കണ്ണു കൊണ്ടുള്ള നോട്ടവും സംസാരങ്ങളും എന്റ മനസ്സില്‍ ആവശ്യമില്ലാത്ത വികാരവിചാരങ്ങള്‍ സൃഷ്ടിക്കുക പതിവാണ്, സവിതാഭാബി ചിത്രകഥയിലെ സവിതാഭാബിയായിരുന്നു പലപ്പോഴും എനിക്കവര്‍. ആരാധന മൂത്ത എന്തോ ഒരു വികാരം അവരോടെനിക്ക് ഉണ്ട് എന്നത് സത്യമാണ്, അതെന്റെ നോട്ടത്തിലും സംസാരത്തിലും പ്രതിഫലിക്കുന്നുണ്ടോ എന്നെനിക്കറിയില്ല.
അവര്‍ ആരോടും അധികം സംസാരിക്കുന്ന ആളല്ല, എല്ലാവരോടും അവരുടെ ഭംഗിയുള്ള മുന്‍നിര പല്ലുകള്‍ കാണിച്ചു ചിരിക്കും, ആ ചിരിയില്‍ എല്ലാവരും ആരാധനയോടെ അവരെ നോക്കി കടന്നു പോവും. അവരെ കുറിച്ചുള്ള ചിന്തകള്‍ എന്നില്‍ എന്തൊക്കെയോ ചുടു നിശ്വാസങ്ങള്‍ നിറയ്ക്കും, എന്റെ ചുണ്ടുകള്‍ വിറക്കും, ഞാന്‍ വിയര്‍ക്കും, പറഞ്ഞറിയിക്കാനാവാത്ത തരത്തില്‍ ഞാന്‍ അവരെ പൂര്‍വ്വാര്‍ജ്ജിതമായി ആവാഹിച്ചുകൊണ്ടേ ഇരിക്കുന്നു.
ഞാന്‍ അറിയാതെ അവരുടെ ശരീരത്തില്‍ മുട്ടാറുണ്ടോ, അതോ ഞാന്‍ അറിഞ്ഞു തന്നെ അവരെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതോ. അവരുടെ ശരീരത്തില്‍ സ്പര്‍ശിച്ചാലുണ്ടാകുന്ന ഊര്‍ജം ഞാന്‍ രാത്രി വരെ ചൂടോടെ സൂക്ഷിക്കും. രാത്രികളില്‍ ആ ഊര്‍ജം എന്റെ മനോകല്പനകള്‍ക്ക് തീ കൊളുത്തും, ആ ചൂടില്‍ ഞാന്‍ വെന്തെരിഞ്ഞടങ്ങും. അടരാടുന്ന വികല്പങ്ങള്‍ എന്നെ മനുഷ്യനല്ലാതാക്കും. അവസാനം ലജ്ജയോടെ ഞാന്‍ തലയിണയില്‍ മുഖം പൂഴ്ത്തും. ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ അവരുടെ സാരിയുടെ കസവ് പാറ്റേണുകള്‍ എന്റെ സ്വപ്നത്തിലെ ചുഴികളില്‍ വീണു കറങ്ങും. ഉണരുമ്പോള്‍ ഒരിക്കല്‍ കൂടെ മനസാക്ഷിയെ വഞ്ചിച്ച ജാള്യതയില്‍ വിടര്‍ന്ന ചിരിയില്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു പുതിയ ദിവസത്തെ വരവേല്‍ക്കും.
ദിവസങ്ങള്‍ കൊഴിഞ്ഞു പോയി, ഞാനും ഗൌതമിയും ആയുള്ള എന്റെ മന്നസ്സിലെ കെമിസ്ട്രി എന്റെ മനസ്സില്‍ നിന്നും പുറത്തേക്ക് അവരെ തേടി പോവ്വുന്നുണ്ടോ എന്നുവരെ ആയി. C++ കോര്‍ സിന്റാക്സ് വേരിയബുളുകള്‍ പോലും വിയര്‍ക്കുന്ന ചൂടുള്ള ഒരു മാര്ച് മാസം, ഒരു 62 ബിറ്റ് അരെ റീകാപ്ചരിംഗ് മെമ്മറി പ്രോഗ്രാം ഡിസൈന്‍ ചെയ്യുന്ന നേരം ഡെസ്കിലെ ഫോണ്‍ ശബ്ദിച്ചു. ഡിസ്പ്ലേ HR അഡ്മിന്‍ എന്ന് കാണിച്ചു, എന്റെ മനസ്സൊന്നു ചൂളി. ഇന്ന് ലോബിയില്‍ വച്ച് അവരെ ഞാന്‍ അറിഞ്ഞു കൊണ്ട് തന്നെ ഉരസി പോന്നതാണ്. ദൈവമേ. പണി പോയി.
"നന്ദന്‍, വുഡ് യൂ പ്ലീസ് പാസ് ബൈ?" ആ മധുരമുള്ള ശബ്ദത്തിനു അല്പം കനം കൂടിയോ?
"യെസ്, വില്‍ ബി ദേര്‍ ഇന്‍ എ ഷോര്‍ട്ട് വൈല്‍" ഇടറിയ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞോപ്പിച്ചു.
താങ്ക്സ് എന്ന് പറയുന്നതും ഫോണ്‍ വച്ചതും കേട്ട്, ഞാന്‍ മൌത്ത് പീസും താങ്ങി എന്തോ ആലോചിച്ചു നിന്ന്.
അവരുടെ ഓഫീസില്‍ ചെല്ലുമ്പോള്‍ ഗൌതമി ആരോടോ ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നു, എന്നെ കണ്ടതും കസേര കാണിച്ചു ഇരിക്കാന്‍ ആഗ്യം കാണിച്ചു. ഞാന്‍ ഇരുന്നു. ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കാതെ മുറിയിലുള്ള പെയിന്റിംഗുകള്‍ നോക്കിയിരുന്നു. അവര്‍ ഫോണില്‍ സംസാരിക്കുമ്പോഴും എന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കുന്നുണ്ടെന്നു തോന്നി. ഫോണ്‍ സംഭാഷണം കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ നോക്കി മന്ദഹസിച്ചു, ഒരു ക്ഷമ പറഞ്ഞു എന്നെ ഇത്തിരി നേരം ഇരുത്തിയതിനു.
"നന്ദന്‍ എവിടെ താമസിക്കുന്നു" പതിവില്ലാത്ത ചോദ്യം.
"അമിഞ്ഞിക്കര ഗാര്‍ഡന് അടുത്താ."
"ആണോ? ഞാന്‍ കില്‍പോക്ക് ബ്രിഡ്ജിന്റെ അടുത്താ, അവന്യൂ 33 ബില്‍ഡിംഗ് B യില്‍ 43B"
ബില്‍ഡിംഗ് നമ്പര്‍, അപര്‍ത്മെന്റ്റ് നമ്പര്‍ വരെ പറഞ്ഞിരിക്കുന്നു. ഓ മൈ ലഡ്ഡു.
"അറിയാം, എന്റെ ഫ്രണ്ട് യദുവിന്റെ ചേച്ചി താമസിക്കുന്നത് അവിടെയാണ്."
നന്ദന്‍ അടുത്ത ശനിയാഴ്ച ഫ്രീയാണോ" മുഖത്ത് ചിരിയോടെ ചോദ്യങ്ങള്‍.
ലഡ്ഡു അഗൈന്‍! എന്റെ മനസ്സില്‍ ലഡ്ഡുവാണോ പൊട്ടിയത് അതോ വേറെ എന്തോ പൊട്ടുന്നോ. മനസ്സിന്റെ ഉള്ളിലെ കുളിരില്‍ വിരിഞ്ഞ ചിരി മറച്ചു ചോദിച്ചു. "അതെ, ഞാന്‍ ഫ്രീയാണ് എന്താ മാഡം, എന്താ കാര്യം"
"ഒന്നുമില്ല, ഞാന്‍ ശനിയാഴ്ച നന്ദനെ വിളിക്കാം, ഇപ്പൊ വിളിച്ചത് ഈ TDSന്റെ പെപ്പേഴ്സ് സൈന്‍ ചെയ്യാനാണ്, ഫില്ലപ്പ് ചെയ്തു ഫിനാന്‍സില്‍ കൊടുത്താല്‍ മതി" ഫയലില്‍ നിന്ന് എന്റെ ടാക്സ് പേപ്പര്‍ എടുത്തു തന്നിട്ട് പറഞ്ഞു.
പേപ്പര്‍ വാങ്ങി, നന്ദി പറഞ്ഞു ഞാന്‍ ഇറങ്ങി. ദൈവമേ. കുളിരാണോ, ദേഹമാകെ വിറയ്ക്കുന്ന പോലെ തോന്നി.
ശനിയാഴ്ച വന്നു, ഇന്നലെ ഉറങ്ങാത്തതിന്റെ ക്ഷീണം, ഏതു ഡ്രസ്സ് ധരിക്കണം, എന്ത് പറയണം എന്നൊക്കെ ആലോചിച്ചാലോചിച്ചു സമയം കളഞ്ഞു, പിന്നീടെപ്പോഴോ ഉറങ്ങി, കുളിയും ചമയലും ഒക്കെ കഴിഞ്ഞു, ഞാന്‍ ഗൌതമിയുടെ വിളിയും കാത്തിരുന്നു. സമയം പോവുന്നില്ല, പതിനൊന്നായി, ഒന്നായി, മൂന്നായി, എന്നെ ഗൌതമി പറ്റിച്ചു, എന്റെ മുഖം വാടി. ഇതുവരെ അവരോടു തോന്നിയ ആരാധനയും കാമവും എല്ലാം ആ ഒരൊറ്റ കാത്തിരുപ്പ് കൊണ്ട് ഒലിച്ചുപോയി. കട്ടിലില്‍ മുഖം പൂഴ്ത്തി കരയാതെ കരഞ്ഞു. എനിക്കെന്താ അവരോടു പ്രേമമാണോ ഇങ്ങനെ ഒക്കെ തോന്നാന്‍.. ചിന്തകള്‍ നീണ്ടു പോയി.
ഫോണ്‍ റിങ്ങുന്നതു കേട്ടാണ് ഞാന്‍ എണീറ്റത്, മൂന്നു മിസ്ഡ് കാള്‍. മൂന്നും ഗൌതമി തന്നെ. സമയം നാലര, നാല് മണിക്കാ ആദ്യത്തെ കാള്‍, ലാസ്റ്റ് കാള്‍ ദേ ഇപ്പോഴും.
തിരിച്ചു വിളിച്ചു,
"നന്ദന്‍ സോറി, ഒരു ഗസ്റ്റ് ഉണ്ടായിരുന്നു, അവരെ പറഞ്ഞു വിടാന്‍ നേരം വൈകി, അതാ." ഗൌതമിയുടെ ശബ്ദത്തില്‍
"അതൊന്നും സാരമില്ല" എന്റെ ദേഷ്യവും, സങ്കടവും ആ ക്ഷമയില്‍ കാണാണ്ടായി
"ഇപ്പൊ വരാമോ?"
ഞാന്‍ ഇതാ ഇപ്പൊ വരാംന്നും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു, പെട്ടെന്ന് ഫ്രഷ് ആയി, ഇത് വരെ അനുഭവപ്പെടാത്ത കുളിരായിരുന്നു ആ അഞ്ചു മണിയുടെ വൈകുന്നേരത്തിന്. മേഘം മൂടിയ ആകാശം, എന്തോ ഒരു വല്ലാത്ത ഫീല്‍. എന്നെ തഴുകുന്ന കാറ്റിനും ചിലപ്പോള്‍ ഗൌതമിയെ അറിയാമായിരിക്കും അതോണ്ടാണോ ഈ കുളിര്.
കോളിംഗ് ബെല്‍ കേട്ട ഉടനെ ഗൌതമി വാതില് തുറന്നു, മുടി പറന്നു കിടക്കുന്നു, സിന്ദൂരം ഇല്ല ലിപ്സ്റ്റിക് ഇല്ലാത്ത ചുണ്ടുകള്‍ റോസ് കളറില്‍, റോസ് നൈറ്റിയില്‍ അവള്‍ എന്റെ സ്വബോധത്തെ കമഴ്ത്തിയ പോലെ. ഇങ്ങിനെ കാണുമ്പോള്‍ അവരുടെ പ്രായം പിന്നെയും കുറഞ്ഞിരിക്കുന്നു.
"നന്ദന്‍ ഇരിക്കൂ" എന്റെ ചിന്തകളെ വെട്ടിച്ച് അവള്‍ പറഞ്ഞു.
"നന്ദന് കുടിക്കാന്‍ ചായയോ കാപ്പിയോ, അതോ ജ്യൂസ്."
"ഒരു ഗ്ലാസ് വെള്ളം മതി" തൊണ്ട വറ്റിയ എനിക്ക് ഒരിറ്റു വെള്ളമായിരുന്നു ആവശ്യം.
ചിരിച്ചു കൊണ്ട് അവള്‍ വെള്ളം എടുക്കാന്‍ പോയി.
കുലീനമായ വീട്, നിറയെ ആന്റിക്കുകള്‍ കൊണ്ട് നിറച്ച ആ റൂമിലെ പിങ്ക് കര്‍ട്ടനുകള്‍ അവിടെ തങ്ങി നിന്ന നിശബ്ദതെയെ ഭേദിച്ചു എന്തൊക്കെയോ പറയാനുള്ളത് പോലെ തോന്നി.
വെള്ളം കുടിച്ചുകൊണ്ട് ഞാന്‍ അവരുടെ മുഖത്തേക്ക് ധൈര്യത്തില്‍ നോക്കി. ഓഫീസില്‍ തെളിഞ്ഞിരിക്കുന്ന ആ മുഖമല്ല ഇത്. എന്തോ ഒരു നിരാശ പോലെ.
എന്റെ വീട്ടിലെ കാര്യങ്ങളും, ഇവിടുത്തെ താമസത്തെക്കുറിച്ചും ഓഫീസിലെ തമാശകളും ഒക്കെ ഞങ്ങള്‍ പറഞ്ഞിരുന്നു.
പിന്നെ രണ്ടു പേരും മൌനത്തിനു ഇടം കൊടുത്തു. ആ മൌനത്തില്‍ ഞാന്‍ എന്റെ സ്വപ്നങ്ങളെ അഴിച്ച് അലയാന്‍ വിട്ടു, അതിന്റെ പ്രതിഫലം കൊണ്ടോ എന്തോ ഗൌതമി എന്നോട് ചോദിച്ചു.
"ഞാന്‍ എന്തിനാ നന്ദനെ വിളിച്ചത് എന്നറിയുമോ?"
"ഇല്ല" മുഖം താഴ്ത്തി ഞാന്‍ ഉത്തരം പറഞ്ഞു.
"ഒരു കുളത്തിലെ ഒരു മീനിനെ പിടിക്കാന്‍ കുറെ ചൂണ്ടകള്‍, ആ ചൂണ്ടാകളെ പേടിച്ചു നടക്കുന്ന സ്ഥിതിയാ എനിക്ക്"
"എനിക്കൊന്നും മനസ്സിലായില്ല. മീനും ചൂണ്ടയും."
"നന്ദാ നീയെനിക്ക് മീശ വെച്ച ഒരു കുട്ടിയെ പോലെയാണ്, ഒരു അനിയനെ പോലെ, പക്ഷെ"
എന്‍റെ മുഖം താഴ്ന്നു. ഇനി എനിക്ക് കേള്‍ക്കണ്ട, എത്രയും പെട്ടെന്ന് ഇവിടുന്നു പോയാ മതി എന്നായി.
"പക്ഷെ എന്‍റെ ആ കുളത്തിലെ ചൂണ്ടകളില്‍ നിന്റെ ചൂണ്ടയില്‍ കൊത്താനാണ് എനിക്കിഷ്ടം, നിന്റെ ചെറിയ കണ്ണുകളും പുരികങ്ങളും, നെഞ്ചിലെ പൌരുഷവും ചുണ്ടുകളും, പിന്നെ എനിക്ക് തോന്നുന്ന നിനക്ക് എന്നോടുള്ള താല്പര്യങ്ങളും, എന്തോ എപ്പോഴും എനിക്ക് നിന്നെ ഇഷ്ടമായിരുന്നു, ആ ഇഷ്ടങ്ങള്‍ എങ്ങനെ പറയണം എങ്ങനെ കാണിക്കണം എന്നെനിക്കറിയില്ല."
എന്ത് പറയണം എന്നറിയാതെ ഞാന്‍. എനിക്കിപ്പോ അവരോടു എന്തോ ബഹുമാനം തോന്നുന്നു. കാമത്തിനേക്കാളും കൂടതലായി ഞാനവരെ പ്രണയിക്കുന്നു എന്നതാണോ സത്യം. ഈ സംസാരങ്ങളും ചേഷ്ടകളും വേറെ ഒരു തലത്തിലെക്കാണ് എന്നെ കൊണ്ടെത്തിക്കുന്നത്. ഞാന്‍ ഓഫീസില്‍ കാണുന്ന ആ സ്ത്രീ അല്ല ഇവര്‍. എന്റെ ചിന്തകളെ അട്ടിമറിച്ചു സ്വാധീനിക്കാന്‍ മാത്രം ഇവര്‍ ഇപ്പോഴെന്താണ് പറഞ്ഞത്. എനിക്കറിയില്ല. എനിക്കൊന്നും അറിയില്ല. ഒരു വിഡ്ഢിയാണ് ഞാന്‍.
മൂകമായ ആ അന്തരീക്ഷത്തിനെ കൊന്നു കൊണ്ട് ലാന്‍ഡ് ഫോണ്‍ ശബ്ദിച്ചു. ഗൌതമി എണീച്ചു ഫോണില്‍ ആരോടോ സംസാരിച്ചു. ഉണ്ടാക്കിയ ചിരികള്‍ ചിരിക്കുമ്പോള്‍ അവള്‍ എന്നെ നോക്കി. അവളുടെ ഭര്‍ത്താവാകണം. ഫോണ്‍ വച്ച് അവളെന്റെ അടുത്തു വന്നിരുന്നു. എന്റെ ഷര്‍ട്ടിന്റെ ഫസ്റ്റ് ബട്ടന്‍ ഇട്ടു തന്നു പറഞ്ഞു.
"നന്ദനെ എനിക്കിഷ്ടമാണ്, നന്ദന്റെ വികൃതികളും. പക്ഷെ നന്ദന്‍ ആഗ്രഹിക്കുന്നത് എല്ലാം തരാന്‍ എനിക്കാവില്ല, ഞാന്‍ ഒരു ഭാര്യയാണ്, രണ്ടു കുട്ടികളുടെ അമ്മയും. എനിക്ക് നിനക്കായി തരാന്‍ ഒന്നും ഇല്ല. എന്നോട് നന്ദന്‍ ക്ഷമിക്കണം."
ഞാന്‍ കരഞ്ഞു പോകുമോ എന്നായി, എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു, എന്റെ കണ്ണില്‍ നിന്ന് ഇറ്റുവീണ കണ്ണീര്‍ തുടച്ചു തന്നു അവള്‍ പറഞ്ഞു.
"നന്ദന്‍ ഇനിയിവിടെ നിന്നാല്‍ നമ്മള്‍ പരസ്പരം മറന്നു പോകും. നന്ദന്‍ ഇപ്പൊ പോണം"
കവിളുകള്‍ പൊക്കി ഒരു ചിരി ഉണ്ടാക്കി ഞാന്‍ എണീറ്റു നടന്നു, ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു ഗൌതമിയെ നോക്കി. അവള്‍ വാതില്‍പ്പടിയില്‍ എന്നെ നോക്കി നിന്നു. എല്ലാം നഷ്ടപെട്ട പോലെ തോന്നി. ആറരയുടെ കാറ്റിന് അത്ര കുളിരില്ലയിരുന്നു. എന്തോ.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)