2012, ഏപ്രിൽ 8, ഞായറാഴ്‌ച

പെണ്ണെഴുത്ത്
ഞാനാരാണ് ഞാനെന്തിനു പെണ്ണായി ജനിച്ചു എന്നൊരു ചിന്ത ജീവിതത്തില്‍ ഒരു നിമിഷത്തേക്ക് മനസ്സില്‍ ഒരു പെണ്‍മനസ്സില്‍ തോന്നിയിട്ടുന്ടെന്കില്‍ അവള്‍ ആരെ കുറ്റം പറയും. ജനിപ്പിച്ച അച്ഛനെയും അമ്മയെയും, അല്ലെങ്കില്‍ അവള്‍ ജീവിക്കുന്ന ഈ പൊതു സാമൂഹിക ആവാസ വ്യവസ്ഥിതിയെയോ? അതോ അവളുടെ ഫെമിനിസ്റ്റ്‌ ധാരണയില്‍ അവരുടെ സ്വത്യന്ത്രം നിരാകരിക്കുന്ന അവരെ പുച്ചിക്കുന്ന പുരുഷന്മാരെയോ? അതോ അവള്‍ പെണ്ണായതിന്റെ പേരില്‍ സ്വയം ശപിക്കുമോ?..

സ്വയം ഒരു തിരിച്ചരിവുണ്ടാകുന്നത് വരെ ജീവിത യാത്രയില്‍ ലിംഗഭേധമില്ലാത്ത മനുഷ്യന് വെല്ലുവിലകളെ നേരിടാന്‍ വൈകാരികമായ തീരുമാനങ്ങളെ തിരസ്കരിച്ചു പലപ്പോഴും അനുവര്‍ത്തിയായിട്ടുള്ള ഘടകങ്ങളെ ആശ്രയിക്കേണ്ടി വരും. അത് ഒരു ജീവിത ക്രമമാണ്, എപ്പഴും പുരുഷന്‍ ഉയര്‍ന്നു നില്‍ക്കുന്നു എന്നല്ല അതിന്റെ അര്‍ഥം, ആണും പെണ്ണും സമന്മാരാണ്.

പക്ഷെ സ്ത്രീകള്‍ എപ്പോഴും താഴെ തട്ടിലുള്ളവരാനെന്നുള്ള വാദം ഊര്‍ജപെടുത്തുന്നത് സ്ത്രീകള്‍ തന്നെയാണ്. ഈ ഒരു വൈകാരികമായ തരംതിരിവ് ഒരു നെഗറ്റിവ് പോളിസിയാണ് സൃഷ്ടിക്കുന്നത്. സ്വയം അടിച്ചമര്‍ത്തപെട്ടവരാണെന്ന് ചിന്തിക്കുന്ന സ്ത്രീകളാണ് ഇന്നത്തെ മിക്ക ഫെമിനിസ്ടുകളും. അത് പോലെയാണ് ലിംഗഭേധമുള്ള എഴുത്തുകള്‍ എന്ന തരംതിരിവും‌. പെണ്ണെഴുത്ത്, ആണെഴുത്ത് എന്താണിത്. സ്ത്രീ ശാക്തീകരണമോ. അതോ സ്ത്രീകളുടെ കയ്യടി വാങ്ങിക്കാന്‍ വാക്കുകളുടെ മാന്ത്രികതയില്‍ തീര്‍ക്കുന്ന ആണെഴുത്തിന്റെ ഫെമിനിസം?

പെണ്ണ് എഴുതിയാല്‍ പെണ്ണെഴുത്ത്, ആണ്‍ എഴുതിയാല്‍ വെറും എഴുത്ത്. ഇതിലെ പെണ്ണെഴുത്ത് എന്ന വകഭേദം മാത്രം മനസ്സിലാവുന്നില്ല. പുരുഷ ലിംഗത്തെ പ്രതിനിധീകരിച്ച് പെന് ‍(PEN) ഒരു പുരുഷ പ്രതീകം ആയി ചിത്രീകരിക്കാന്‍ സഹായിക്കുന്ന ലേഖനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്താണ്. ഒരു വ്യക്തിയുടെ ആവിഷ്കാര സ്വത്യന്ത്രത്തെ കുറിച്ചല്ല മറിച്ചു എല്ലാ സ്ത്രീകളും അടിച്ചമര്‍ത്തപെട്ടവരാണ് എന്നുള്ള മുന്‍ ധാരണയെ താങ്ങിനിര്‍ത്തിയാണ്. അതില്‍ കഴിവുള്ളവര്‍, തുറന്നെഴുതുന്നവര് ഒരു നവോദ്ധാനത്തിനു വേണ്ടി മഷി ഒലിപ്പിക്കുന്നു എന്ന് പറയുന്നതില്‍ ശുദ്ധ ഹസ്യമുണ്ട്. പെന്‍ (PEN) ഒരു പുരുഷ പ്രതീകം ആണെനിരിക്കെ മഷി പരത്തുവാന്‍ മാത്രമേ സ്ത്രീകള്‍ക്ക് സാധിക്കൂ എന്ന് വേണമെങ്കില്‍ പറയാം. കേരത്തിലുള്ള പെണ്‍കുട്ടികള്‍, മലയാളി പെണ്ണെഴുത്തു എന്നൊക്കെ വിശേഷിപ്പിക്കമെങ്കില്‍ കൂടതല്‍ അര്‍ത്ഥവത്താകുമായിരുന്നു.

സാങ്കേതികത ഊന്നി ഫേസ്ബുക്ക്ന്റെ നീലനിറമുള്ള(sexy blue) ഏകാന്തത മറയാക്കി വിളിച്ചു പറയുന്ന ഈ നവോദ്ധന പൈത്രിക പെണ്ണെഴുത്തല്ല ഇവിടെ ആവിശ്യമുള്ളത്, പെണ്ണെഴുത്തിന്റെ മഹിമ പറയുന്നതിന്റെ ഒരു അഞ്ചു ശതമാനം ജീവിതത്തില്‍ ജീവിച്ചു കാണിച്ചു മാതൃക കാണിക്കുക എന്നുള്ളതാണ്. ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീകള്‍ അര്‍ത്ഥമുള്ള സ്വത്യന്ത്രം കാംഷിക്കുന്നു എങ്കില്‍ ആണ്കൊയിമ വിളിച്ചോതുന്ന വൈവാഹിക കുടുംബ ജീവിതത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുക തന്നെ വേണം. ഒരു രീതിയിലും മറ്റൊരു വ്യക്തിയുമായി അടുപ്പമില്ലാതെ ജീവിക്കണം, പക്ഷെ രാഷ്ട്രീയം എല്ലാതിലുമുണ്ട്, ഏതു സ്ഥലത്തും വലുതും ചെറുതും ആരാണ് കേമന്‍/കേമി എന്നുള്ള വ്യക്തി രാഷ്ട്രീയം ശക്തമാണ്.

ഒരു തുറന്ന മനസ്സുള്ള ഭര്‍ത്താവിന്റെ കൂടെ ഒരു ഭാര്യയുടെ മേലങ്കി അണിഞ്ഞു നല്ല കഥകള്‍ പറഞ്ഞും മറ്റും ഫെമിനിസം ഉധ്ഘോഷിക്കാം. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ അവള്‍ അടുക്കളക്കാരിയും, മക്കളുടെ പൃഷ്ടം കഴുകി വൃത്തിയാക്കി കൊടുക്കുന്ന ഒരു സാധാ അമ്മയുമാണ്. ശാരീരികമായും മാനസികമായും മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സ്ത്രീ എന്നും അവളുടെ അളവുകളാല്‍ ആകര്‍ഷിക്കപെടുന്നവള്‍ തന്നെയാണ്. പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ ഒരു ബലഹീനതയും. അത് ജൈവീകമായ സത്യമാണ്, അതോരു തുടര്‍ന്നുപോക്കാണ്. അതിനു തടയിടാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

സ്വച്ഛന്ദത എന്നത് ഒരു വ്യക്തിയുടെ മാനസിക സന്തോഷത്തിന്റെ മതിലുകളില്ലാത്ത ആകാശമാണ്, അല്ലാതെ ആണും പെണ്ണും പുലര്‍ത്തുന്ന വ്യക്തി രാഷ്ട്രീയമല്ല. പെണ്ണെഴുത്തും, ഫെമിനിസ്റ്റ് ചിന്താ ഗതികളും കൂട്ടികുഴച്ചാല്‍ ഉണ്ടാക്കവുന്നതല്ല വ്യക്തി സ്വത്യന്ത്രം എന്ന അവസ്ഥ. ഫേസ്ബുക്കിന്റെ നീലനിറമുള്ള ഏകാന്തതയില്‍ നിന്ന് പുറത്തു വന്നു നിങ്ങളുടെ സ്വത്യന്ത്രം കണ്ടെത്തേണ്ടത് മറ്റാരുടെയും ആവിശ്യകതയല്ല. മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെ കാണരുത്. അത് ആത്മഹത്യാ പരമാണ്. നിങ്ങളുടെ വൈകരിഅക തലങ്ങളെ നിങ്ങളുടെ ഇച്ചകള്‍ക്കനുസ്രിതമായി പരിപോഷിപ്പിച്ചു നിങ്ങളുടെ സ്വാത്യന്ത്രം കണ്ടെത്തുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ